Wednesday, June 29, 2005

വില്ലയ്ക്കു ചുറ്റും

വില്ലകൾ‍ക്കിടയിലെ ഗല്ലികൾ‍ മിക്കവാറും വിജനമാണ്‌. നാലു വില്ലകൾ‍ ഒരുമിച്ച്‌ ഒരു കോമ്പൌണ്ടിൽ‍ - ബാക്ക്‌ ടു ബാക്ക്‌. നാല്‌ ദിശയിലും അല്ലെങ്കിൽ‍ രണ്ട്‌ ദിശയിൽ‍ ഗേറ്റ്‌. പൊതുവേ അങ്ങനെയാണ്‌.

മിക്ക വില്ലകളും ബോഗൻ‍വില്ലകളോ മുരിങ്ങവില്ലകളോ വേപ്പുവില്ലകളോ ആണ്‌. ഗല്ലികളുടെ മൂലകളിലൊക്കെ 'കച്ചടപ്പെട്ടി'കളുണ്ട്‌. വൈകുന്നേരങ്ങളിൽ‍ നടക്കാനിറങ്ങിയാൽ‍ കച്ചടപ്പെട്ടി അലങ്കരിച്ചപോലെ പൂച്ചകൾ‍ ഇരിക്കുന്നകാണാം. നാട്ടിലെ മനുഷ്യാലങ്കൃത ട്രക്കർ‍ പോലെ. ചില പൂച്ചകൾ‍ വീടിന്റെ മതിലിനുപുറത്ത്‌ പ്രതിമ പോലെ ഇരിക്കും. നാട്ടിലെ ചില വീടുകളുടെ മുകളിൽ‍ മുള്ളുന്ന കുട്ടിയുടെ പ്രതിമ കാണുന്നപോലെയാണ്‌ തോന്നുക.

15 Comments:

Blogger സു | Su said...

സുധച്ചേച്ചി ? or സുധ? :) അന്നു ഉറങ്ങിയിട്ട് ഇപ്പോഴാണോ എഴുന്നേല്ക്കുന്നത് ?

29 June, 2005 22:29  
Blogger സുധ said...

എഴുന്നേറ്റുവരുന്നേയുള്ളൂ സു.
വിവാദമാകാവുന്ന ഒരു കാര്യമുണ്ട്. സത്യത്തില്‍ നാത്തൂന്മാരെല്ലാരും എന്നെ സു എന്നാ വിളിക്കുക. എന്നല്ല ഞങ്ങള്‍ എല്ലാരും പരസ്പരം പേരിന്റെ ആദ്യാക്ഷരത്തിലാണ്‌ അഭിസംബോധന. അതുവച്ചു നോക്കിയാല്‍ ഞാന്‍ ഒപ്പ് സു എന്നായിരിക്കും വയ്ക്കേണ്ടിയിരുന്നത്. പക്ഷേ ഇവിടെ ഇപ്പോത്തന്നെ അക്കാര്യത്തില്‍ കോപ്പിറൈറ്റുള്ള സുവും പിന്നെ ഒരു -സു-???വും ഉണ്ടായതിനാല്‍ പ്രശ്നമുണ്ടാക്കാതെ മിണ്ടാതിരിക്കുന്നു.
സുധച്ചേച്ചി എന്നു വിളിക്കാമെന്ന്‍ -സുവിന്റെ പ്രൊഫൈലിനെ വിശ്വസിച്ച് - ഉറപ്പുതരുന്നു.
പുതിയ ബ്ലോഗുകളൊക്കെ വായിക്കുന്നു. മൂര്‍ച്ച കുറച്ചതാണോ ഈയിടെ?

30 June, 2005 01:31  
Anonymous Anonymous said...

'കച്ചടപ്പെട്ടി'-Spelling mistake chEcchee. "KACHARAPPETTI" no? -S-

30 June, 2005 01:33  
Blogger Kalesh Kumar said...

ഇവിടെ ഉം അല്‍ കുവൈനിലും വില്ലകള്‍ ഇങ്ങനെ തന്നെയാണ്‌. "സേം സേം"!

മുരിങ്ങ കൊണ്ടുവന്നത്‌ മലയാളികളാണെന്നാ ഞാന്‍ പറഞ്ഞു കേട്ടിട്ടുള്ളത്‌. ഇപ്പഴ്‌ ഉം അല്‍ കുവൈനിലെ മുരിങ്ങകള്‍ എല്ലാം മുരിങ്ങക്കായകള്‍ നിറഞ്ഞ്‌ കിടക്കുകയാണ്‌!

"കച്ചട" എന്നാണോ അറബിയില്‍ പറയുക? "കച്ചറ" എന്നല്ലേ?

30 June, 2005 02:13  
Blogger സു | Su said...

ചേച്ചീം എന്റെ സു എന്ന ഒപ്പിനോട് വിരോധത്തില്‍ ആണോ? :(:(:(

30 June, 2005 06:23  
Blogger Kumar Neelakandan © (Kumar NM) said...

വീണ്ടും അതു തന്നെ പറയാം...

നന്നായിരിക്കുന്നു, സുധചേച്ചി. വളരെ നന്നായിരിക്കുന്നു. വീണ്ടും വീണ്ടും വീണ്ടും എഴുതുക. (അല്ല, എഴുതാന്‍ സമയം കണ്ടെത്തുക)

പക്ഷേ ഇങ്ങനെ വഴിയില്‍ നിര്‍ത്തരുത്‌. ഇനി എതെങ്കിലും പട്ടിക്കുഞ്ഞ്‌ വന്ന് മതിലിന്റെ മുകളില്‍ ഇരുന്ന പൂച്ചയെ ഓടിച്ച ശേഷം മാത്രമേ ഈ കഥ തുടരുകയുള്ളോ?

എന്തായാലും വില്ലയില്‍ നിന്നും വില്ലയ്ക്ക്‌ പുറത്തിറങ്ങി...
സൂക്ഷിക്കുക, അവിടെ 'ഉള്‍ട്ടാ' ട്രാഫിക്‌ ആണെന്നു കേട്ടിട്ടുണ്ട്‌.

30 June, 2005 06:50  
Blogger സുധ said...

സു,
വിവാദമാകുമായിരുന്ന എന്നല്ലേ പറഞ്ഞുള്ളൂ. അതായത് ഞാനറിയാതെ സു എന്നെഴുതിയിരുന്നെകില്‍ ...എന്ന അര്‍ത്ഥത്തില്‍. ഒരു വിരോധവുമില്ല. ഓക്കെ?

കച്ചറയാണോ സുനില്‍ , കലേഷ്? ഇനി ശ്രദ്ധിക്കാം. നന്ദി.
(പക്ഷേ ഞാന്‍ മലയാളത്തിലാ എഴുതിയേ!!!) എങ്കിലും ശ്രദ്ധിക്കാം കേട്ടോ.
കുമാര്‍ ,
ഇവിടെ പൂച്ചകള്‍ ഉള്ളപോലെ തെരുവുനായകള്‍ ഇല്ല. വളരെ കുറവ്. വെടിവച്ചുകൊല്ലാറുണ്ടെന്നു കേള്‍വി.

30 June, 2005 08:16  
Blogger സുധ said...

സുനില്‍ & കലേഷ്,

(കച്ചറയോ കച്ചടയോ)
അറബിയില്‍ 'ച' ഇല്ലെന്ന്‍ അറബിയറിയുന്ന ചിലര്‍ പറഞ്ഞതനുസരിച്ച് ഒന്നന്വേഷിച്ചപ്പോള്‍ മനസിലായി അതൊരു അറബിവാക്കേയല്ല, ഉറുദുവില്‍ നിന്നെങ്ങാണ്ടു വന്നതാണത്രേ.
മലയാളത്തില്‍ കച്ചട എന്ന വാക്കുണ്ടുതാനും.
സാരിയെന്നും സാഡിയെന്നും പറയാറുള്ളപോലെയുള്ള വ്യത്യാസമാവും ഇതിലും. ആണോ?
വിദ്ഗ്ദര്‍ ഒന്നു കൂടി വിശദീകരിച്ചാല്‍ നന്ന്‍.

02 July, 2005 00:13  
Anonymous Anonymous said...

'കച്‌രാ' എന്നു ഹിന്ദി. അവഗണിക്കേണ്ടത് എന്നര്ത്ഥം.സംസാരഭാഷയില്‍ കച്ച്ഡാ എന്നാവും.


കച്ചട എന്നായി മലയാളത്തില്‍ വന്നപ്പോള്‍. കച്ചറ എന്നും വേണമെങ്കില്‍ പറയാം.

02 July, 2005 00:25  
Blogger സു | Su said...

ഇവിടെ എന്താ എല്ലാരുംകൂടെ കച്ചറ ഉണ്ടാക്കുന്നത്?

02 July, 2005 00:37  
Blogger ചില നേരത്ത്.. said...

മറ്റൊരു സൂ...
പാതിവഴിയില്‍ നിര്‍ത്തിയിട്ട്‌ സുധ വീണ്ടും ഉറങ്ങാന്‍ പോയതിനെ അതിശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നു..
ഇബ്രു..

02 July, 2005 00:44  
Blogger സു | Su said...

നാട്ടില്‍ പോയോ? എന്താ കാണാത്തേ?

27 July, 2005 01:20  
Blogger oakleyses said...

cheap oakley sunglasses, tiffany jewelry, replica watches, longchamp outlet, ray ban sunglasses, michael kors, prada handbags, michael kors outlet, longchamp outlet, christian louboutin outlet, louboutin, uggs on sale, burberry, michael kors outlet, michael kors outlet, nike outlet, polo ralph lauren outlet, ugg boots, ugg boots, prada outlet, polo ralph lauren outlet, tory burch outlet, michael kors outlet, burberry outlet online, kate spade outlet, ray ban sunglasses, gucci outlet, louboutin outlet, ugg boots, louis vuitton outlet, louis vuitton, oakley sunglasses, louboutin shoes, jordan shoes, louis vuitton, tiffany and co, ray ban sunglasses, nike air max, louis vuitton outlet, longchamp, replica watches, oakley sunglasses, nike free, ugg boots, oakley sunglasses, chanel handbags, michael kors outlet

26 October, 2015 18:48  
Blogger oakleyses said...

coach purses, true religion jeans, nike air max, ray ban pas cher, vans pas cher, ralph lauren pas cher, coach outlet, north face, hogan, true religion outlet, nike free, true religion jeans, air jordan pas cher, hermes, air force, ray ban uk, ralph lauren uk, lululemon, air max, north face, sac guess, new balance pas cher, hollister pas cher, nike air max, mulberry, lacoste pas cher, nike blazer, louboutin pas cher, abercrombie and fitch, nike roshe run, converse pas cher, michael kors, tn pas cher, true religion jeans, longchamp pas cher, nike free run uk, timberland, burberry, nike roshe, michael kors, oakley pas cher, kate spade handbags, michael kors, coach factory outlet, sac longchamp, hollister, coach outlet, michael kors, vanessa bruno, nike air max

26 October, 2015 18:48  
Blogger CB said...

By reading the article material very very well and this is very useful.
cara menggugurkan kandungan dengan manjakani
aktivitas penyebab keguguran
penyebab telat haid dan solusinya
tanda tanda kehamilan
kalkulator masa subur wanita
masa subur wanita

12 February, 2019 00:08  

Post a Comment

<< Home