ഉല്ലാസയാത്ര
ക്ഷമയുള്ള മാതാപിതാക്കള്‍ ഈണത്തില്‍, താളത്തില്‍
കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. കുട്ടികള്‍ പഠിച്ചുകഴിഞ്ഞാല്‍
പഠിപ്പിച്ചുകൊടുക്കുന്നവര്‍ക്ക് ചെവിയ്ക്ക് സ്വൈരം കിട്ടില്ല.
ഇതിന്റെ ഈണവും, താളവും മാത്രമേ തലയിലുണ്ടാകൂ.
(കണ്ണനുണ്ണിമാരും മീനുവും കല്ല്യാണിയും കൈകൊട്ടി
താളത്തില്പാടി എല്ലാവരെയും ആനന്ദിപ്പിച്ചിട്ടും
അലോസരപ്പെടുത്തിയിട്ടുമുണ്ട്.
ഏതോ ഒരു ബാലപുസ്തകത്തിലേതാണീ
വരികള്‍)
ഉല്ലാസയാത്ര
ഒന്നാം നാളുല്ലാസയാത്ര പോയപ്പോള്‍
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
രണ്ടാം നാളുല്ലാസയാത്രപോയപ്പോള്‍
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
മൂന്നാം നാളുല്ലാസയാത്രപോയപ്പോള്‍
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
നാലാം നാളുല്ലാസയാത്രപോയപ്പോള്‍
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
അഞ്ചാം നാളുല്ലാസയാത്രപോയപ്പോള്‍
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
ആറാം നാളുല്ലാസയാത്രപോയപ്പോള്‍
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്നു മുന്തിരിക്കുല,
രണ്ടു ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
ഏഴാം നാളുല്ലാസയാത്രപോയപ്പോള്‍
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
എട്ടാം നാളുല്ലാസയാത്രപോയപ്പോള്‍
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
ഒമ്പതാം നാളുല്ലാസയാത്രപോയപ്പോള്‍
ഒമ്പത് ആമ്പല്‍പ്പൂ,
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
പത്താം നാളുല്ലാസയാത്രപോയപ്പോള്‍
പത്തു തത്തമ്മ,
ഒമ്പത് ആമ്പല്‍പ്പൂ,
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.
**********************