Wednesday, July 05, 2006

ഇട്ടിത്തേയി (ഒരു നാടന്‍ കഥാഗാനം)

അക്കരെ വീട്ടിലൊരിട്ടിത്തേയി
ഇക്കരെ വീട്ടിലൊരിട്ടിത്തുപ്പന്‍
ഒരു പിടിപ്പണം വാരി മടിയിലിട്ടു
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“മാമാങ്കം കാണാനും പോകാം തേയി?”
“ഞാനില്ല ഞാനില്ല തുപ്പനാരേ?”
“എന്തുകുറവാലേ പോരാത്തു നീ?”
“ചുറ്റിപ്പുറപ്പെടാന്‍ ചേലയില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
വടക്കേലെ കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോഴിക്കോട്ടങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും ചേലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ”
“എന്തുകുറവാലേ പോരാത്തു നീ?”
“കെട്ടിപ്പുറപ്പെടാന്‍ മാലയില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിഞ്ഞാറെക്കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോട്ടയത്തങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും മാലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ!“
“എന്തുകുറവാലേ പോരാത്തൂ നീ?”
“കേറിപ്പുറപ്പെടാന്‍ മഞ്ചലില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിക്കലെക്കണ്ടവും പണയംവച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
തൃശൂരങ്ങാടീച്ചെന്നു തുപ്പന്‍
വേണ്ടും തരത്തിലും മഞ്ചലേറി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനിതാ പോരുന്നു തുപ്പനാരേ!“

------------------------------

13 Comments:

Blogger Ajith Krishnanunni said...

ഞാനും ഒരു നാടന്‍ പാട്ടിന്റെ ആരാധകനാണ്‌.
നന്നായിട്ടുണ്ട്‌..

05 July, 2006 23:40  
Blogger കുറുമാന്‍ said...

സുധചേച്ചീ, നാടന്‍ കഥാഗാനം വളരെ ഇഷ്ടപെട്ടു. ഇന്ന് വൈകുന്നേരം റിഷികക്കും, അവാന്തികക്കും ചൊല്ലി കേള്‍പ്പിക്കാന്‍ പ്രിന്റൌട്ടും എടുത്തു.

05 July, 2006 23:46  
Blogger ബിന്ദു said...

എന്തു കണ്ടാലും ബിന്ദൂന്‌ തിരുവാതിരയോ എന്നു ചോദിക്കരുതെ, പക്ഷെ സംഗതി സത്യം. ഇതു ഞങ്ങള്‍ തിരുവാതിരയ്ക്കു കളിക്കാറുണ്ട്‌. :) ഇതു പോലെ കുറേ ഉണ്ടല്ലൊ, അതൊക്കെ ഇട്ടുകൂടെ?

06 July, 2006 05:23  
Blogger myexperimentsandme said...

ഹ..ഹ.. വളരെ ഇഷ്ടപ്പെട്ടു. ഉറക്കെ പാടി. അയല്‍‌പക്കക്കാരന്‍ കേട്ടോ ആവോ..

നന്നായിരിക്കുന്നു.

06 July, 2006 05:30  
Blogger മുസാഫിര്‍ said...

നല്ല പാട്ട്‌, ഇപ്പ്പ്പോഴാണു കണ്ടത്‌.കുട്ടികള്‍ അവധിക്ക്‌ നാട്ടിലാണല്ലൊ എന്നതാണു വിഷമം,

06 July, 2006 12:08  
Blogger ഡാലി said...

നല്ല നല്ല നാടന്‍ പാട്ടുകളാണല്ലൊ ഈ ബ്ലോഗില്‍...
കുട്ടികലുടെ അടുത്തു ചെല്ലട്ടെ ഞാനും ഈണത്തില്‍ ചൊല്ലി കേല്‍പ്പിക്കുനുണ്ട്. ഇപ്പൊ ഞാന്‍ കേട്ടു..

07 July, 2006 03:38  
Blogger Sapna Anu B.George said...

സുധാ, വളരെ നന്നായിരിക്കുന്നു,അഭിനന്ദനങ്ങള്‍‍

07 July, 2006 20:17  
Blogger കൊച്ചേട്ടന് said...

നന്നായിട്ടുണ്ട് കേട്ടോ

06 April, 2008 02:25  
Blogger oakleyses said...

cheap oakley sunglasses, tiffany jewelry, replica watches, longchamp outlet, ray ban sunglasses, michael kors, prada handbags, michael kors outlet, longchamp outlet, christian louboutin outlet, louboutin, uggs on sale, burberry, michael kors outlet, michael kors outlet, nike outlet, polo ralph lauren outlet, ugg boots, ugg boots, prada outlet, polo ralph lauren outlet, tory burch outlet, michael kors outlet, burberry outlet online, kate spade outlet, ray ban sunglasses, gucci outlet, louboutin outlet, ugg boots, louis vuitton outlet, louis vuitton, oakley sunglasses, louboutin shoes, jordan shoes, louis vuitton, tiffany and co, ray ban sunglasses, nike air max, louis vuitton outlet, longchamp, replica watches, oakley sunglasses, nike free, ugg boots, oakley sunglasses, chanel handbags, michael kors outlet

26 October, 2015 18:48  
Blogger oakleyses said...

coach purses, true religion jeans, nike air max, ray ban pas cher, vans pas cher, ralph lauren pas cher, coach outlet, north face, hogan, true religion outlet, nike free, true religion jeans, air jordan pas cher, hermes, air force, ray ban uk, ralph lauren uk, lululemon, air max, north face, sac guess, new balance pas cher, hollister pas cher, nike air max, mulberry, lacoste pas cher, nike blazer, louboutin pas cher, abercrombie and fitch, nike roshe run, converse pas cher, michael kors, tn pas cher, true religion jeans, longchamp pas cher, nike free run uk, timberland, burberry, nike roshe, michael kors, oakley pas cher, kate spade handbags, michael kors, coach factory outlet, sac longchamp, hollister, coach outlet, michael kors, vanessa bruno, nike air max

26 October, 2015 18:49  
Blogger oakleyses said...

north face outlet, abercrombie and fitch, soccer shoes, birkin bag, nike roshe, hollister, vans shoes, valentino shoes, nike air max, converse, louboutin, wedding dresses, nike air max, mont blanc, north face outlet, asics running shoes, converse outlet, insanity workout, ferragamo shoes, nfl jerseys, baseball bats, nike huarache, iphone 6 cases, reebok shoes, ray ban, nike trainers, giuseppe zanotti, ghd, hollister, gucci, bottega veneta, babyliss, vans, mac cosmetics, celine handbags, beats by dre, oakley, timberland boots, ralph lauren, soccer jerseys, herve leger, new balance, p90x workout, chi flat iron, jimmy choo shoes, longchamp, lululemon, instyler, mcm handbags, hollister

26 October, 2015 18:49  
Blogger Helth Tips said...

എനിക്ക് ഇത് പഠിക്കാനുണ്ടായിരുന്നു

17 September, 2019 06:49  
Anonymous Anonymous said...

ഞാനും എൻ്റെ കൂട്ടുകാരിയും പണ്ട് പഠിച്ച കവിതകളും പാട്ടും പാടി നോക്കുകയായിരുന്നു...അപ്പോഴാണ് ഇട്ടിതെയിൻ്റെ കവിത ഓർമ വന്നത്.... Thqnkz

23 October, 2023 11:44  

Post a Comment

<< Home