Thursday, August 25, 2005

ബാക്ക് ടു സ്കൂൾ

വേനലവധി കഴിഞ്ഞ്‌ വിദ്യാലയങ്ങൾ 27ന്‌ തുറക്കുന്നു.
ദിനചര്യകൾ മാറുന്നു.

കുട്ടികളെ ആറരയ്ക്ക്‌ ഉണർത്താനുള്ള വിളിയുടെ ശക്തി അച്ഛ കൂടി ഉണരാൻ തന്നെയാണ്‌.
എങ്കിലും ഒച്ചയെല്ലാം കേട്ട്‌ ഒരു മണിയ്ക്കൂർ കൂടി കിടക്കും എന്നുള്ള ഉറച്ച മനസ്സ്‌ മനസ്സിലാക്കാനുള്ള കഴിവ്‌ വീട്ടമ്മയ്ക്കുണ്ട്‌.
എന്നാലും ഒരു കുശുമ്പ്‌.
ഇതിനിടയിലെ തിരക്ക്‌ 'ചിന്താവിഷ്ടയായ ശ്യാമള' യിലെ ശ്യാമയെപ്പോലെയുള്ളതാണ്‌. കുട്ടികളെ സ്കൂളിൽ വിടുന്നതിലുള്ള തിരക്കിൽ മാത്രം.
ശനി മുതൽ ബുധൻ വരെ വീട്ടിലെ ഡയലോഗ്‌ മിക്കവാറും ഒന്നുതന്നെയാകും.
എഴുന്നേൽക്ക്‌, ബാത്‌റൂമിൽ കയറ്‌, പാല്‌ കുടിയ്ക്ക്‌, യൂണിഫോം ഇട്‌, ഷൂ ഇട്‌, ബാഗെടുക്ക്‌, ക്ലാസ്സിൽ ശ്രദ്ധയോടെ ഇരിയ്ക്കണേ, യൂണിഫോം മാറ്റ്‌, ബാഗ്കൊണ്ട്‌ വയ്ക്ക്‌, കുളിയ്ക്ക്‌, കഴിക്ക്‌, ബുക്കെടുക്ക്‌, ഹോം വർക്ക്‌ എഴുത്‌. ടെസ്റ്റിന്‌ പഠിക്ക്‌, ടൈംടെബിളടുക്ക്‌, ബുക്ക്‌ ബാഗിൽ വയ്ക്ക്‌, പെൻസിൽ, പേന സ്കെയിൽ, ഇൻസ്ട്രുമെന്റ്‌ ബോക്സ്‌ എല്ലാം വച്ചോ?

അങ്ങനെ പോകും ഇനിയുള്ള നാളുകൾ.
പണ്ടൊക്കെ അച്ഛനമ്മമാർക്ക്‌ കുട്ടികളുടെ പഠിത്തകാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നില്ല. കുട്ടികൾക്ക്‌ പഠിയ്ക്കണം, ഉയർന്നമാർക്കു വാങ്ങണം എന്ന ചിന്തയുണ്ടായിരുന്നു. ഇന്നതൊക്കെ മാറി. ഇപ്പോൾ അച്ഛനമ്മമാർക്ക്‌ ടെൻഷൻ-പ്രത്യേകിച്ചും അമ്മമാർക്ക്‌. കുട്ടികൾ ചോദിയ്ക്കുന്നത്‌ പഠിയ്ക്കുന്നതെന്തിന്‌ എന്നാണ്‌.
അനുഭവങ്ങൾ കുറവായതുകൊണ്ടാകും. അന്നത്തെ ആ എൽക്കെജിക്കാരൻ ഇന്ന്‌ ആറാം ക്ലാസ്സിലായി. ആകാംക്ഷയോടെ ഒരു ചോദ്യം ചോദിച്ചു. "ഡോക്ടറാകാനൊക്കെ ഒരുപാട്‌ പഠിക്കുന്നതെന്തിനാ അമ്മേ? ഒരു ഡോക്ടറുടെ കൂടെ കുറച്ചുനാൾ സഹായത്തിനായി നിന്നാൽപോരെ?" കുട്ടികളുടെ ചിന്ത ഇതുവരെ എത്തിനിൽക്കുകയാണ്‌.

വൈകുന്നേരം 5 മുതൽ 9 വരെ പലഭാഷകൾ-മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, അറബിക്‌- പഠിയ്ക്കാൻ ആറാം ക്ലാസ്സുവരെയുള്ള കുട്ടികളുണ്ടാകും. വായിയ്ക്കുന്നവർ വിചാരിയ്ക്കുന്നുണ്ടാകും ഇതൊക്കെയെന്തിനാ ഇതിലെഴുതുന്നതെന്ന്‌. പരസ്യത്തിനല്ല! ഈ തിരക്കിനിടയ്ക്ക്‌ ബ്ലോഗെഴുതാൻ സമയം കിട്ടുമെന്നു തോന്നുന്നില്ലാ.

15 Comments:

Blogger സു | Su said...

ഈശ്വരാ... ഇത്രയൊക്കെ പാടുണ്ടോ കുട്ടികളെ നോക്കാൻ? ഇവിടെ എനിക്കു ഒരു പ്രശ്നവും ഇല്ല. 3 കുട്ടികളുടേം കാര്യം മുഴുവൻ അച്ഛനാ നോക്കുന്നത്.എനിക്കു ഫുഡ് ഉണ്ടാക്കുന്ന ജോലി മാത്രേ ഉള്ളൂ. പിന്നെ കുട്ടികൾ ആണെങ്കിൽ എന്നെപ്പോലല്ല. പാവങ്ങളാ.
ബ്ലോഗിങ്ങ് നിർത്തുന്ന കാര്യം ആലോചിക്കുകയേവേണ്ട. കുട്ടികളെ അനിലേട്ടൻ നോക്കിക്കോളും.

25 August, 2005 22:12  
Blogger aneel kumar said...

സു പറഞ്ഞപോലെ ചെയ്യാൻ സമ്മതമാണ്.
പക്ഷേ ഞാനിപ്പോൾ ചെയ്യുന്ന പുട്ടുണ്ടാക്കൽ നിന്നാൽ സു പുട്ട് ഞങ്ങൾക്കും അയച്ചു തരുമോ?

26 August, 2005 02:44  
Blogger viswaprabha വിശ്വപ്രഭ said...

സുധ എഴുതിയിരിക്കുന്നത് എത്ര യഥാതഥമാണ്!

ഞങ്ങളുടെ വീട്ടിലും ഇങ്ങനെ കിടന്നുറങ്ങുന്ന ഒരച്ഛനും ബഹളം വെക്കുന്ന ഒരമ്മയും പാവക്കുട്ടി പോലെ എന്നും കാലത്ത് സ്കൂളിലേക്കു പറഞ്ഞയയ്ക്കപ്പെടുന്ന ഒരു കുട്ടിയുമുണ്ട്.

പാവം കുട്ടി!
പാവം അമ്മ!
കുഴിമടിയനെപ്പോലെ എന്നിട്ടും കിടന്നുറങ്ങുന്ന, ഒരു പുട്ടിനുപോലും കൊള്ളാത്ത ഒരച്ഛൻ!

26 August, 2005 03:02  
Blogger Kumar Neelakandan © (Kumar NM) said...

ഒരു കുഞ്ഞ് സ്കൂളിൽ പോകുന്ന കർമ്മം ഒൻപതാൾ ഓഫീസിൽ പോകുന്നതിലും കടുപ്പമാണ്. പാവം കുഞ്ഞുങ്ങൾ. പാവം അമ്മമാർ. ഭീകരന്മാരായ അഛന്മാർ...

26 August, 2005 04:12  
Blogger സു | Su said...

അനിലേട്ടാ,
അതിലും ഭേദം കണ്ണനേം ഉണ്ണിയേം ഇങ്ങോട്ടയക്കുന്നതാണ്. :)

26 August, 2005 06:04  
Anonymous Anonymous said...

അമ്മാവൻ ആന പോലെ
അമ്മാവി കുതിര പോലെ
കൊച്ചുങ്ങളെല്ലാം കൊഞ്ചു പോലെ.

26 August, 2005 17:29  
Blogger Kalesh Kumar said...

ഇത് വായിക്കുമ്പം തോന്നും പെണ്ണ് കെട്ടണ്ട എന്ന്. ഈ ടെൻഷനൊന്നും എടുക്കണ്ടാല്ലോ!

26 August, 2005 23:06  
Blogger ചില നേരത്ത്.. said...

അമ്മമാര്‍ ഭാഗ്യവതികള്‍,..
അവര്‍ക്ക്‌ കുട്ടികളെ സ്കൂളിലയച്ച്‌ കഴിഞ്ഞാല്‍ പിന്നെ ടി.വി കാണാം, പത്രം വായിക്കാം, ടെലഫോണെടുത്ത്‌ മണിക്കൂറുകളോളം സംസാരിച്ചിരിക്കാം..
അവര്‍ക്ക്‌ തിരക്ക്‌ പിടിച്ച്‌ ഓഫീസിലെത്തേണ്ട,ബോസിന്റെ ചീത്ത കേള്‍ക്കേണ്ട, കഴുത്തറപ്പന്‍ സെയില്‍സ്‌കാരെ നേരിടേണ്ട, തൊലിയുരിക്കുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ട അങ്ങനെ നിരവധി സൌകര്യങ്ങള്‍..
പാവം അഛന്മാര്‍..ഭാഗ്യവതികളായ അമ്മമാര്‍..
-ഇബ്രു-

27 August, 2005 03:35  
Anonymous Anonymous said...

ഇബ്രു പറഞ്ഞത് കറക്ട്.

19 September, 2006 20:52  
Blogger Unknown said...

എല്ലാം വളെരെ മനോഹരം എനിക്കും കിട്ടണം പണം..... അല്ല്ല ബ്ലോഗില്‍ ഒരു മറുപടി
kowappuram@yahoo.com

21 January, 2007 04:39  
Anonymous Anonymous said...

kowappuram@GMAIL.COM

15 May, 2010 10:17  
Blogger oakleyses said...

cheap oakley sunglasses, tiffany jewelry, replica watches, longchamp outlet, ray ban sunglasses, michael kors, prada handbags, michael kors outlet, longchamp outlet, christian louboutin outlet, louboutin, uggs on sale, burberry, michael kors outlet, michael kors outlet, nike outlet, polo ralph lauren outlet, ugg boots, ugg boots, prada outlet, polo ralph lauren outlet, tory burch outlet, michael kors outlet, burberry outlet online, kate spade outlet, ray ban sunglasses, gucci outlet, louboutin outlet, ugg boots, louis vuitton outlet, louis vuitton, oakley sunglasses, louboutin shoes, jordan shoes, louis vuitton, tiffany and co, ray ban sunglasses, nike air max, louis vuitton outlet, longchamp, replica watches, oakley sunglasses, nike free, ugg boots, oakley sunglasses, chanel handbags, michael kors outlet

26 October, 2015 18:48  
Blogger oakleyses said...

coach purses, true religion jeans, nike air max, ray ban pas cher, vans pas cher, ralph lauren pas cher, coach outlet, north face, hogan, true religion outlet, nike free, true religion jeans, air jordan pas cher, hermes, air force, ray ban uk, ralph lauren uk, lululemon, air max, north face, sac guess, new balance pas cher, hollister pas cher, nike air max, mulberry, lacoste pas cher, nike blazer, louboutin pas cher, abercrombie and fitch, nike roshe run, converse pas cher, michael kors, tn pas cher, true religion jeans, longchamp pas cher, nike free run uk, timberland, burberry, nike roshe, michael kors, oakley pas cher, kate spade handbags, michael kors, coach factory outlet, sac longchamp, hollister, coach outlet, michael kors, vanessa bruno, nike air max

26 October, 2015 18:48  
Blogger oakleyses said...

north face outlet, abercrombie and fitch, soccer shoes, birkin bag, nike roshe, hollister, vans shoes, valentino shoes, nike air max, converse, louboutin, wedding dresses, nike air max, mont blanc, north face outlet, asics running shoes, converse outlet, insanity workout, ferragamo shoes, nfl jerseys, baseball bats, nike huarache, iphone 6 cases, reebok shoes, ray ban, nike trainers, giuseppe zanotti, ghd, hollister, gucci, bottega veneta, babyliss, vans, mac cosmetics, celine handbags, beats by dre, oakley, timberland boots, ralph lauren, soccer jerseys, herve leger, new balance, p90x workout, chi flat iron, jimmy choo shoes, longchamp, lululemon, instyler, mcm handbags, hollister

26 October, 2015 18:49  
Blogger oakleyses said...

michael kors handbags, moncler, wedding dresses, ugg boots uk, barbour, bottes ugg, canada goose uk, louis vuitton, marc jacobs, swarovski crystal, moncler outlet, moncler, ugg,ugg australia,ugg italia, louis vuitton, doudoune canada goose, juicy couture outlet, replica watches, louis vuitton, canada goose, links of london, thomas sabo, swarovski, doke gabbana outlet, hollister, moncler, lancel, michael kors outlet online, moncler, montre pas cher, juicy couture outlet, pandora charms, canada goose, karen millen, ugg pas cher, moncler, moncler, pandora jewelry, pandora jewelry, toms shoes, moncler, canada goose outlet, barbour jackets, pandora charms, supra shoes, canada goose, michael kors outlet, canada goose outlet, louis vuitton, canada goose, coach outlet, ugg,uggs,uggs canada, sac louis vuitton pas cher

26 October, 2015 18:49  

Post a Comment

<< Home